Advertisement

നല്ല ഉറക്കം കിട്ടാൻ ഈന്തപ്പഴം ഉത്തമം

August 24, 2021
Google News 1 minute Read
Benefits of dates

ഉറക്കമില്ലായ്മ ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.ദിവസവും രാത്രി ശരിയായി ഉറങ്ങാൻ കഴിയാതെ വരുന്നതിനോടൊപ്പം ഈ അവസ്ഥ പകൽ സമയങ്ങളിൽ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ പലരീതിയിലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം, അതായത് ഒരാൾ ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ദിവസവും ഉറങ്ങിയില്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം.

ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നിങ്ങൾക്ക് നല്ല ഉറക്കം നൽകും. ഇത് മാത്രമല്ല, നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഈന്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് മനസിലാക്കാം.

  • ഈന്തപ്പഴം കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. രാത്രിയിൽ നല്ല ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ പുറത്തുവിടാൻ ഈന്തപ്പഴം നല്ലതാണ്.

Read Also : ഈന്തപ്പഴം ശീലമാക്കിയാലുള്ള ഗുണങ്ങൾ

  • ഈന്തപ്പഴം രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്തുന്നു, അതിനാൽ ഹീമോഗ്ലോബിൻ കുറവുള്ള ആളുകൾക്ക് അത് കൂട്ടാനുള്ള ഒരു പരിഹാരമാണ് ഇത്.
  • അണുബാധകളോട് പോരാടുകയും അലർജി ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
  • കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വ്യായാമം ചെയ്യുന്നവർ ഇത് കഴിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരഭാരം കൂട്ടാതെ തന്നെ ഊർജ്ജസ്വലമായ വ്യായാമത്തിലുടനീളം ഊർജ്ജം നിലനിർത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
  • ഈന്തപ്പഴത്തിൽ ധാരാളം കാൽസ്യം, സെലിനിയം, മാംഗനീസ്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.

ഈന്തപ്പഴം രാവിലെ കഴിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ഹീമോഗ്ലോബിൻ അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കുക. പകൽ ഭക്ഷണത്തിനിടയിൽ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്നത് നല്ലതാണ്.

Story Highlights : Benefits of dates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here