Advertisement

ഈന്തപ്പഴം ശീലമാക്കിയാലുള്ള ഗുണങ്ങൾ

August 3, 2021
Google News 1 minute Read
Health Benefits of Dates

ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഈന്തപഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഈന്തപ്പഴം കഴിച്ചാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് അറിയാം,

  • ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തും
  • ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
  • അണുബാധകളോടും അലർജിയോടും പോരാടും
  • നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും
  • രക്തസമ്മർദമുള്ളവർ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിക്കാൻ സഹായിക്കും

ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാൻ സാധിക്കും. സസ്യ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കും.

ഈന്തപ്പഴം എപ്പോൾ കഴിക്കണം?

രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിൻ അളവ് കുറവാണെന്നുണ്ടെങ്കിൽ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്.

Story Highlights: Health Benefits of Dates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here