വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വർധിപ്പിക്കും

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ മുഖ്യമന്തിയുടെ നിർദേശം. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രമാകും പരിശോധിക്കുക.
Read Also : സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 18.04%,173 മരണം
സംസ്ഥാനത്ത് ഇന്ന് 24,296 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. 173 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ സംമ്പൂർണമായി ഒഴിവാക്കി. ഞായറാഴ്ചകളിൽ തുടർന്നിരുന്ന വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തിൽ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്.
Story Highlights : Boost District level testing