Advertisement

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു; സംഘത്തിൽ രണ്ട് പുതുമുഖങ്ങൾ

August 24, 2021
Google News 10 minutes Read
India Women’s Squad Australia

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റുകൾക്കുമുള്ള ടീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിചിതരായ താരങ്ങൾക്കൊപ്പം മൂന്ന് പുതുമുഖങ്ങൾ കൂടി ടീമിൽ ഉൾപ്പെട്ടിരിക്കുന്നു. 18 അംഗങ്ങൾ അടങ്ങിയ ടെസ്റ്റ്, ഏകദിന ടീമിനെ മിതാലി രാജും 17 താരങ്ങൾ അടങ്ങിയ ടി-20 ടീമിനെ ഹർമൻപ്രീത് കൗറും നയിക്കും. (India Women’s Squad Australia)

രേണുക താക്കൂർ

പരുക്കേറ്റ് പുറത്തായിരുന്ന സ്പിന്നർ രാജേശ്വരി ഗെയ്ക്‌വാദ് ടീമിൽ തിരികെയെത്തി. ഇടങ്കയ്യൻ ബാറ്റർ യസ്തിക ഭാട്ടിയ, പേസർമാരായ മേഘ്ന സിംഗ്, രേണുക താക്കൂർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലുണ്ടായിരുന്ന രാധ യാദവ്, അരുന്ധതി റെഡ്ഡി, പ്രിയ പുനിയ, ഇന്ദ്രാനി റോയ് എന്നിവർക്ക് സ്ഥാനം നഷ്ടമായി.

Read Also : സ്മൃതി മന്ദനക്ക് പിന്നാലെ വനിതാ ഐപിഎലിനെ പിന്തുണച്ച് ജമീമ റോഡ്രിഗസും

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീം: Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Shafali Verma, Punam Raut, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Taniya Bhatia (wicket-keeper), Shikha Pandey, Jhulan Goswami, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh, Ekta Bisht.

ഇന്ത്യയുടെ ടി-20 ടീം: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Shafali Verma, Jemimah Rodrigues, Deepti Sharma, Sneh Rana, Yastika Bhatia, Shikha Pandey, Meghna Singh, Pooja Vastrakar, Rajeshwari Gayakwad, Poonam Yadav, Richa Ghosh (wicket-keeper), Harleen Deol, Arundhati Reddy, Radha Yadav, Renuka Singh Thakur.

ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് മത്സരങ്ങൾ. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. പിങ്ക് ബോൾ ടെസ്റ്റാണ് ഇത്. ഒക്ടോബർ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.

യസ്തിക ഭാട്ടിയ

മെഗ് ലാനിംഗ് ടീമിനെ ആണ് ഓസീസ് ടീമിനെ നയിക്കുക. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു.

മേഘ്ന സിംഗ്

Story Highlights : India Women’s Squad Tour Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here