Advertisement

പ്രകോപിപ്പിച്ചാൽ ഞങ്ങൾ ഒരടി പിന്നിലേക്ക് വെക്കില്ല; മൂന്നാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുണ്ടാവില്ല: വിരാട് കോലി

August 24, 2021
Google News 2 minutes Read
virat kohli india team

പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മൂന്നാം ടെസ്റ്റിനു മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് കോലി നിലപാട് വ്യക്തമാക്കിയത്. അതേസമയം, രണ്ടാം ടെസ്റ്റിനിനിടെ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സണുമായി നടന്ന വാക്കുതർക്കത്തെപ്പറ്റി വിശദീകരിക്കാൻ കോലി തയ്യാറായില്ല. നാളെ ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. (virat kohli india team)

“പ്രകോപിപ്പിച്ചാൽ ഈ ടീം ഒരടി പിന്നോട്ടുവെക്കില്ല. ഞങ്ങൾ ഒരുമിച്ച് കളിക്കും. ജയിക്കാനായാണ് ഞങ്ങൾ കളിക്കുന്നത്. കളിക്കിടെ സംസാരിച്ച കാര്യങ്ങളെപ്പറ്റി വിശദീരിക്കാനാവില്ല. ഫീൽഡിൽ സംഭവിക്കുന്നത് നിങ്ങൾക്ക് പ്രത്യേക പ്രചോദനം നൽകും. ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കും. പക്ഷേ, പിന്നീട് ഇക്കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യേണ്ടതില്ല.”- കോലി പറഞ്ഞു,

രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റമുണ്ടാവില്ലെന്നും കോലി വിശദീകരിച്ചു. “പരുക്കുകളില്ലെങ്കിൽ ടീം മാറ്റേണ്ട കാര്യമില്ല. ഇതുവരെ പരുക്കുകൾ ഇല്ല. ഒരു വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട കാര്യമില്ല. പ്രത്യേകിച്ചും രണ്ടാം ടെസ്റ്റിനു ശേഷം താരങ്ങൾ കളത്തിലിറങ്ങാൻ ആവേശത്തിലിരിക്കെ. അശ്വിനെ കളിപ്പിക്കേണ്ട സാഹചര്യം വന്നാൽ കളിപ്പിക്കും.”- കോലി പറഞ്ഞു.

Read Also : ‘ബുംറ എന്നെ പുറത്താക്കാനല്ല ശ്രമിച്ചത്’; ബൗൺസർ സംഭവത്തിൽ പ്രതികരിച്ച് ആൻഡേഴ്സൺ

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്.

Story Highlights : virat kohli india team test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here