Advertisement

‘ബുംറ എന്നെ പുറത്താക്കാനല്ല ശ്രമിച്ചത്’; ബൗൺസർ സംഭവത്തിൽ പ്രതികരിച്ച് ആൻഡേഴ്സൺ

August 24, 2021
Google News 2 minutes Read
james anderson bumrah bouncer

തനിക്കെതിരെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നടത്തിയ ബൗൺസർ തന്ത്രത്തിൽ പ്രതികരിച്ച് ഇംഗ്ലണ്ട് പേസർ ജെയിം ആൻഡേഴ്സൺ. തന്നെ പുറത്താക്കാനായിരുന്ന ബുംറയുടെ ശ്രമമെന്നും ഒന്നിനുപുറകെ ഒന്നായി ബുംറ നോ ബോളുകൾ എറിയുകയായിരുന്നു എന്നും ആൻഡേഴ്സൺ പറഞ്ഞു. ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു സംഭവം. (james anderson bumrah bouncer)

“മുൻപൊരിക്കലും കരിയറിൽ ഇങ്ങനെയൊന്ന് നേരിടേണ്ടിവന്നിട്ടില്ല. പുറത്തായി ഡ്രസിംഗ് റൂമിലെത്തിയവർ പറഞ്ഞത്, പിച്ച് സ്ലോ ആണെന്നാണ്. ഞാൻ ബാറ്റ് ചെയ്യാനെത്തിയപ്പോൾ ബുംറ തൻ്റെ സാധാരണ വേഗത്തിലല്ല പന്തെറിയുന്നതെന്ന് ജോ റൂട്ട് പറഞ്ഞു. പക്ഷേ, ഞാൻ നേരിട്ട ആദ്യ പന്ത് മണിക്കൂറിൽ 90 മൈൽ വേഗതയുള്ളതായിരുന്നു. അയാൾ എന്നെ പുറത്താകാനല്ല ശ്രമിച്ചത്. ഓവറിൽ 10, 12 പന്തുകൾ എറിഞ്ഞിട്ടുണ്ടാവണം. നോബോളുകൾക്ക് പിന്നാലെ നോബോളുകൾ. ഷോർട്ട് ബോളുകൾ. സ്റ്റമ്പിനു നേർക്ക് വന്നത് രണ്ട് പന്തുകളോ മറ്റോ ആണ്. അത് എനിക്ക് തടുത്തിടാൻ സാധിച്ചു.”- ആൻഡേഴ്സൺ ബിബിസിയോട് പ്രതികരിച്ചു.

Read Also : മൂന്നാം ടെസ്റ്റിൽ ഡേവിഡ് മലാൻ കളിച്ചേക്കുമെന്ന സൂചന നൽകി ജോ റൂട്ട്

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഈ മാസം 25ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്.

Story Highlights : james anderson jasprit bumrah bouncer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here