ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കാനാകില്ല : കോടതി

ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തള്ളി. തലശ്ശേരി അഡി. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
പ്രതികൾ റിമാൻഡിൽ പോകുന്ന സമയത്ത് പൊലീസ് കസ്റ്റഡിയപേക്ഷ സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. പിന്നീട് പ്രതികളുടെ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്ന അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റ് ദിവസം പ്രതികളെ അനുകൂലിക്കുന്ന നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെയും പൊലീസിനെതിരെയും ഭീഷണിമുഴക്കുന്ന സാഹചര്യമുണ്ടായി. ഈ നീക്കം കലാപാഹ്വാനം പ്രതികളുടെ അറിവോടെയാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Read Also : ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനിടെ പ്രകോപനപരമായ വീഡിയോ ചെയ്തവർക്കെതിരെ കേസ്
ഈ മാസം 9നാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു.
Story Highlights : e bul jail bail cancellation