22
Sep 2021
Wednesday

ഇംഗ്ലണ്ട്-ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്ന്

england india test today

ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30ന് ലീഡ്സിലെ ഹെഡിങ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റ് സമനില ആയിരുന്നു. ഈ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പ്രാജയം ഒഴിവാക്കാം. (england india test today)

പരുക്ക് ഭേദമായെങ്കിലും ശർദ്ദുൽ താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. വിന്നിങ് കോമ്പിനേഷൻ മാറ്റേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം കോലി അറിയിച്ചിരുന്നു. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്. എങ്കിലും ഇതിനുള്ള സാധ്യത വളരെ വിരളമാണ്.

ഇംഗ്ലണ്ട് നിരയിൽ ഡേവിഡ് മലാൻ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മലാൻ മൂന്നാം നമ്പരിലാവും ബാറ്റ് ചെയ്യുക. ഇതോടെ രണ്ടാം ടെസ്റ്റിൽ മൂന്നാം നമ്പറിൽ കളിച്ചിരുന്ന ഹസീബ് ഹമീദ് റോറി ബേൺസിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. പരുക്കേറ്റ് പുറത്തായ പേസർ മാർക്ക് വുഡിനു പകരം ക്രെയ്ഗ് ഓവർട്ടണോ സാഖിബ് മഹ്മൂദോ ടീമിലെത്തും.

Read Also : ‘ബുറക്കെതിരെ പ്രതികാരത്തിനു ശ്രമിച്ചു; അതാണ് ഞങ്ങളെ തോല്പിച്ചത്’: ജെയിംസ് ആൻഡേഴ്സൺ

151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡി‌ലേക്കു നയിച്ചത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ടാണ്. ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് എടുത്ത ജസ്പ്രീത് ബുംറ, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്.

Story Highlights : england india 3rd test today

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top