Advertisement

‘ബുറക്കെതിരെ പ്രതികാരത്തിനു ശ്രമിച്ചു; അതാണ് ഞങ്ങളെ തോല്പിച്ചത്’: ജെയിംസ് ആൻഡേഴ്സൺ

August 25, 2021
Google News 2 minutes Read
Jasprit Bumrah James Anderson

ബുംറ ബാറ്റ് ചെയ്യാനെത്തിയപ്പോൾ തങ്ങളിൽ ചിലർ പ്രതികാരത്തിനു ശ്രമിച്ചിരുന്നു എന്ന് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. ആദ്യ ഇന്നിംഗ്സിൽ ആൻഡേഴ്സണെതിരെ തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞ താരത്തിനെതിരെ ഇതേ ആക്രമണമാണ് ഇംഗ്ലീഷ് പേസർമാർ നടത്തിയത്. പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റ് എടുക്കാൻ കഴിഞ്ഞില്ലെന്നും അതാണ് തങ്ങളെ തോല്പിച്ചതെന്നും ദി ടെലഗ്രാഫിൽ എഴുതിയ തൻ്റെ കോളത്തിൽ ആൻഡേഴ്സൺ വ്യക്തമാക്കി. (Jasprit Bumrah James Anderson)

“ബുംറ ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഞങ്ങളിൽ ചിലർ പ്രതികാരത്തിനു ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ അത് കൈവിട്ടുപോയി. ഇന്ത്യയെ ഓൾഔട്ട് ആക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ചിലപ്പോൾ ഒരു ബൗളിംഗ് അറ്റാക്ക് എന്ന നിലയിൽ നിങ്ങൾക്ക് ചില അബദ്ധങ്ങൾ സംഭവിക്കാം. അതിൻ്റെ ഉത്തരവാദിത്തം റൂട്ട് ഏറ്റെടുത്തു. പക്ഷേ, ഒരു ബൗളിംഗ് അറ്റാക്ക് എന്ന നിലയിൽ അവസാന ചില വിക്കറ്റുകളെടുക്കാൻ ഞങ്ങൾക്ക് സാധിക്കേണ്ടതായിരുന്നു. ഫുൾ ബോളുകളും ബൗൺസറുകളും ഇടകലർത്തിയാണ് ഞങ്ങൾ എറിഞ്ഞിരുന്നത്. പക്ഷേ, അത് ഫലം കണ്ടില്ല. എപ്പൊഴൊക്കെ സ്റ്റമ്പിലെറിഞ്ഞാലും അവർ പ്രതിരോധിക്കുകയോ ഫീൽഡിൽ ഇട കണ്ടെത്തി സിംഗിൾ എടുക്കുകയോ ചെയ്യുമായിരുന്നു. അപ്പോൾ ഷോർട്ട് ബോളുകൾ എറിഞ്ഞു. അതാണ് വിക്കറ്റ് എടുക്കാൻ പറ്റിയ മാർഗമെന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ, ആ സമയത്താണ് ഞങ്ങൾ പരാജയപ്പെട്ടത്.”- ആൻഡേഴ്സൺ കുറിച്ചു.

Read Also : ‘ബുംറ എന്നെ പുറത്താക്കാനല്ല ശ്രമിച്ചത്’; ബൗൺസർ സംഭവത്തിൽ പ്രതികരിച്ച് ആൻഡേഴ്സൺ

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഇന്ന് ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. പരുക്ക് ഭേദമായെങ്കിലും താക്കൂർ ടീമിൽ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തിൽ വളരെ ഗംഭീരമായി പന്തെറിഞ്ഞ നാല് പേസർമാരെയാവും ഇന്ത്യ മത്സരത്തിൽ പരിഗണിക്കുക. പിച്ച് പരിഗണിച്ച് സ്പിന്നർ ആർ അശ്വിന് ടീമിൽ ഇടം നൽകിയേക്കാനും സാധ്യതയുണ്ട്.

Story Highlights : revenge Jasprit Bumrah James Anderson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here