Advertisement

താലിബാൻ വിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റ് ; എം.കെ മുനീറിന്‌ ഭീഷണിക്കത്ത്

August 25, 2021
Google News 2 minutes Read
m k muneer

താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് എം കെ മുനീർ എം എൽഎയ്ക്ക് ഭീഷണിക്കത്ത്. ‘ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാനെതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്.മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിക്കണമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍.എസ്.എസ് സ്‌നേഹവും കാണുന്നു.ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും എം.കെ മുനീര്‍ അറിയിച്ചു. താലിബാൻ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.

Read Also : വാക്സിൻ ബുക്കിം​ഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?

Story Highlights : Facebook post against Taliban: Threat to MK Muneer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here