Advertisement

ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും

August 25, 2021
Google News 2 minutes Read
Gujarat Schools Reopen September

ഗുജറാത്തിൽ സെപ്തംബർ മുതൽ സ്കൂളുകൾ തുറക്കും. 6, 7, 8 ക്ലാസുകളാണ് സെപ്തംബർ 2 മുതൽ തുറക്കുക. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഗുജറാത്തിലെ സ്കൂളുകളും കോളജുകളും അടച്ചത്. ഇക്കൊല്ലം ജനുവരി 11 മുതൽ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നു. ഫെബ്രുവരി 8 മുതൽ 9, 10 ക്ലാസുകളും നടക്കുന്നുണ്ട്. എങ്കിലും ഏപ്രിൽ മാസത്തിൽ കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടച്ചു. (Gujarat Schools Reopen September)

ഈ മാസം 12ന്, സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറിയിരുന്നു. കൊവിഡ് ടാസ്ക് ഫോഴ്സിൻ്റെ എതിർപ്പിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. ഈ മാസം 17 മുതൽ സ്കൂളുകൾ തുറക്കുമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിൻ്റെ പ്രഖ്യാപനം.

നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിലുള്ള സ്കൂളുകളിലെ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ടാസ്ക് ഫോഴ്സ് ഇതിനെ എതിർത്തതോടെ സർക്കാർ നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.

Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റി മഹാരാഷ്ട്ര

വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൂടിക്കാഴ്ചയിൽ പങ്കായിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മാറ്റിയത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 37,593 കൊവിഡ് കേസുകൾ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 595504593 ആയി. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 65 ശതമാനം കേസുകൂളും കേരളത്തിൽ നിന്നാണ്.

Story Highlights : Gujarat Schools Reopen September

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here