മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. ബൈക്ക് തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയുടെ സുഹൃത്തിനെ ആറംഗസംഘം ചേര്‍ന്ന് അടിച്ചുവീഴ്ത്തിയശേഷമായിരുന്നു ബലാത്സംഗം. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Story Highlight: mangaluru gang rape, medical student
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!