പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. ഒന്‍പത് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടു. ബിജെപി പ്രവർത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് കലാപത്തിന് വഴിവെച്ചത്.
കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ബി.ഐ നടപടി. ബംഗാള്‍ പൊലീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഇതിനിടെ അഭിജിത്ത് സര്‍ക്കാര്‍ കൊലപാതകക്കേസിലും എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. കലാപത്തിനിരയായ കുടുംബങ്ങളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങി.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
4 അംഗങ്ങള്‍ വീതമുള്ള ടീമുകളാണ് അന്വേഷണം നടത്തുന്നത്. അകെ 25 ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമ പരമ്പരകള്‍ അരങ്ങേറിയത്.
Read Also : പശ്ചിമബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി
Story Highlight: CBI files 9 FIRs in Bengal post-poll violence