Advertisement

അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ നായകനും ഒളിമ്പ്യനുമായ ഓ ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചെന്ന് കോൺഗ്രസ്

August 26, 2021
0 minutes Read

അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ നായകനും ഒളിമ്പ്യനുമായ ഓ ചന്ദ്രശേഖരനോട് സർക്കാർ അർഹമായ പരിഗണന നൽകിയില്ലെന്ന് കോൺഗ്രസ്. ഒളിമ്പിക്‌സ് ഫുട്ബോൾ കളിച്ച അവസാന മലയാളിയായിരുന്നു ചന്ദ്രശേഖരൻ.

1960 സമ്മർ ഒളിമ്പിക്‌സ് (റോം), 1962 ഏഷ്യൻ ഗെയിംസ് (ഗോൾഡ് മെഡൽ), 1964 എ.എഫ്.സി. ഏഷ്യൻ കപ്പ് (സിൽവർ മെഡൽ), 1964 സമ്മർ ഒളിമ്പിക്‌സ് (ടോക്കിയോ യോഗ്യതാ) എന്നിവ അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി പ്രതിനിധാനം ചെയ്‌തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇത്തരത്തിൽ വലിയ സംഭാവനകൾ ഇന്ത്യയ്ക്കായി നൽകിയ താരത്തെയാണ് സർക്കാർ അവഗണിച്ചിരിക്കുന്നു എന്നാണ് ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ നിന്നും ഫുട്ബോൾ അസോസിയേഷനിൽ നിന്നും വരുന്ന ആക്ഷേപം. സർക്കാർ പ്രതിനിധികളോ കളക്ടറോ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയിരുന്നില്ല. കോൺഗ്രസ്സും ,ബിജെപി നേതാക്കളും, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും ഇതുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരുന്നു.അർഹമായ പരിഗണന അദ്ദേഹത്തിന് നൽകിയില്ലെന്ന് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണനും ചൂണ്ടിക്കാട്ടി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top