പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു; 21കാരി മരിച്ചു

തിരുവനന്തപുരം ദേശീയ പാതയയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസ്സുള്ള അനൈന യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത്. സഹോദരന്‍ അംജിത്തിന്‍റെ പെണ്ണുകാണല്‍ ചടങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കൊല്ലം ഭാഗത്തേക്ക് പോയ കാറും എതിര്‍ ദിശയില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പൊലീസ് ജീപ്പുമാണ് അപകടത്തില്‍ പെട്ടത്. കാറില്‍ അനൈനയെ കൂടാതെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. അനൈനയുടെ അച്ഛന്‍ സജാദ്, അമ്മ രാജി, സഹോദരന്‍ അംജിത്ത്. അംജിത് ആണ് കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലു പേര്‍ക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ജീപ്പില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. മംഗലപുരം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here