സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് കമ്മിഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്.
ഭക്ഷ്യക്കിറ്റ് കമ്മിഷന്‍ ലഭ്യമാക്കുന്നതിന് പുറമേ കൊവിഡ് പ്രതിസന്ധിയില്‍ മരണപ്പെട്ടുപോയ റേഷന്‍ വ്യാപാര ജീവനക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ റിലേ സത്യഗ്രഹ സമരം നടത്താനാണ് വ്യാപാരികളുടെ തീരുമാനം.
പത്ത് മാസത്തെ കമ്മിഷനാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപ. മുപ്പതിനായിരം രൂപ മുതല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്.
Read Also : റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍; കിട്ടാനുള്ളത് 77 കോടി
Story Highlight: ration shop merchant strike