പാകിസ്താന്‍ ഞങ്ങളുടെ രണ്ടാമത്തെ വീട്; ഇന്ത്യ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് ആഗ്രഹം: താലിബാന്‍

പാകിസ്താനെ തങ്ങളുടെ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ്. ‘അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താന്‍. പരമ്പരാഗതമായി തങ്ങള്‍ സൗഹൃദത്തിലാണ് കഴിയുന്നത്. ഇരുരാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചുപോരുന്നവരാണ്’. പാകിസ്താനുമായുള്ള ബന്ധം ദൃഡമാക്കാനാണ് ആലോചിക്കുന്നതെന്നും താലിബാന്‍ വക്താവ് പാകിസ്താന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അഫ്ഗാന്‍ ജനതയുടെ താത്പര്യമനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും എത്രയും വേഗം തീരുമാനമെടുക്കണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. പാകിസ്താനും ഇന്ത്യയും അയല്‍രാജ്യക്കാരായതുകൊണ്ടുതന്നെ ഇരുവരുടെയും താത്പര്യങ്ങളില്‍ സമാനതയുണ്ടാകും.
Read Also : രണ്ട് കോടിയിലധികം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
മുഴുവന്‍ അഫ്ഗാന്‍ പൗരന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശക്തമായ ഒരു ഇസ്ലാം രാജ്യമായി അഫ്ഗാനെ മാറ്റും. അതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. സാബിഹുള്ള മുജാഹിദ് പറഞ്ഞു.
Story Highlight: taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here