20
Sep 2021
Monday

കനേഡിയൻ നെഹ്റു ട്രോഫി ബോട്ട് റെയ്സ് ; ഒന്നാം സ്ഥാനം ഗ്ലാഡിറ്റേഴ്സ് ചുണ്ടന്

canadian boat race 2021

തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിരയിലാഴ്ത്തി 11-ാം കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു. പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ
ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിന് ജോഷ്വായും അറിയിച്ചു.

ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറയുന്നു. പുരുഷന്മാരുടെയും വനിതകകൂടെയുമായി ഇരുപതിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ട്രഷറര്‍ ജോസെഫ് പുന്നശ്ശേരിയും ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയനും അറിയിയിച്ചു.

ഈ വർഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് വ്യവസായി എം എ യൂസഫലിയാണ്. കാനഡിയിൽ എത്താൻ സാധിക്കാത്തതിനാൽ അദ്ദേഹം ദുബായില്‍ നിര്‍മ്മിച്ച് വെര്‍ച്വൽ ഫ്ലാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയില്‍ എത്തി. ആ പതാകയെ രാജകീയമായി കനേഡിയന്‍ വീഥികളില്‍കൂടി കൂടി നിരവധി കാറുകളുടെ അകമ്പടിയോടുകൂടി രാവിലെ 10ന് പ്രസിഡെന്‍റ് കുര്യൻ പ്രക്കാനം സമ്മേളനവേദിയില്‍ എത്തിച്ചതോടെ പ്രൊഫസേഴ്‌സ് ലെയ്ക്കിൽ ബോട്ട് റേസ് മത്സരത്തിന് തുടക്കമായി.

കായലില്‍ മത്സരങ്ങള്‍ പുരോഗമിക്കവേതന്നെ കരയില്‍ കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കാന്‍ വിവിധ കല പരിപാടികള്‍ സംഘാടക കണ്‍വീനര്‍ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി പി ആര്‍ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹന്‍, ടി വി എസ് തോമസ് എന്നിവര്‍ അറിയിച്ചു.

ലോക കേരള സഭാംഗമായ കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേസിൻ്റെ സ്ഥാപക പ്രസിഡന്റ്. 2009 ല്‍ ആരംഭിച്ച വള്ളംകളി ഇന്ന് കോകത്തിന് മുന്പില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മായിയിരിക്കുന്നു. അടുത്ത വർഷം ഓ​ഗസറ്റ് ഇരുപത്തിന് പ്രഖ്യാപിച്ചിരിക്കുന്ന പണ്ട്രണ്ടാമത് കനേഡിയന്‍ നെഹ്രു ട്രോഫി പള്ളംകളിക്ക് എം എ യൂസഫലി നേരിട്ടു വള്ളംകളികാണുവാനായി കാനഡയില്‍ എത്തുമെന്നും ആദ്യമായി കാനഡയില്‍ എത്തുന്ന അദേഹത്തെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭു കഴിഞ്ഞുവെന്നും പ്രസിഡെന്‍റ് ശ്രീ കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.

Story Highlight: canadian boat race 2021

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top