കേരള ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപാട് ; ചേംബർ ഓഫ് കൊമേഴ്‍സില്‍ ഇഡി റെയ്‍ഡ്

കൊച്ചി ചേംബർ ഓഫ് കൊമേഴ്‍സില്‍ ഇഡി റെയ്‍ഡ്. കേരള ട്രേഡ് സെന്റർ നിർമ്മാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി യുടെ പരിശോധന. കെട്ടിടനിർമ്മാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
അഡ്വാൻസ് വാങ്ങിയ കോടികൾ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ സൂക്ഷിക്കാതെ മുൻ ഭാരവാഹികൾ വകമാറ്റി ചിലവഴിക്കുകയായിരുന്നു.
Read Also : കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം
കടകള്‍ അനുവദിക്കാമെന്നതടക്കം പറഞ്ഞ് മുന്‍ പ്രസിഡന്‍റ് മന്‍സൂര്‍ പലരില്‍ നിന്നും പണം വാങ്ങിയെന്നും നിലവിലെ ഭാരവാഹികള്‍ ആരോപിക്കുന്നു.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
Story Highlight: Enforcement directorate raid on indian chamber of commerce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here