അന്തരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി നെതര്‍ലന്‍ഡ്‌സിന്റെ വനിതാ ക്രിക്കറ്റ് താരം

അന്തരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി നെതര്‍ലന്‍ഡ്‌സിന്റെ വനിതാ പേസര്‍ ഫ്രെഡറിക് ഓവര്‍ഡിക്. ടി20യില്‍ ഒരു മത്സരത്തില്‍ ഏഴു വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായാണ് ഓവര്‍ഡിക് റെക്കോഡ് സൃഷ്ടിച്ചത്.ക്രിക്കറ്റില്‍ പുരുഷ താരങ്ങളാരും ഇതുവരെ ഏഴ് വിക്കറ്റ് പിഴുതിട്ടില്ല.പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കോഡ് ഇന്ത്യയുടെ ദീപക് ചഹാറിന്റെ പേരിലാണ്. 2019ല്‍ ബംഗ്ലാദേശിനെതിരെ നാഗ്പുരില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സ് വഴങ്ങി ചഹാര്‍ ആറ് വിക്കറ്റ് കൊയ്തിരുന്നു.
സ്‌പെയ്‌നിലെ കാര്‍ട്ടഗെന വേദിയൊരുക്കിയ ഐസിസി വനിതാ ട്വന്റി20 ലോക കപ്പ് യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയാണ് ഓവര്‍ഡിക്കിന്റെ സ്വപ്‌നതുല്യമായ പ്രകടനം. നാല് ഓവറില്‍ വെറും മൂന്ന് റണ്‍സ് വഴങ്ങിയാണ് ഓവര്‍ഡിക് ഏഴ് ഫ്രഞ്ച് താരങ്ങളെ മടക്കിയത്. ഫ്രഞ്ച് ബാറ്റ്സ്മാൻമാരിൽ ആറ് പേര്‍ ബൗള്‍ഡായും ഒരാളെ എൽ ബിക്ക് മുന്നിലും കുടങ്ങി. ട്വന്റി20യിലെ ഏറ്റവും മികച്ച സ്‌പെല്ലിനുള്ള റെക്കോഡും ഓവര്‍ഡിക്കിന് കൈവന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here