Advertisement

ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ വിക്കറ്റ് നഷ്ടം; ഇന്ത്യ 112/ 1

August 27, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലണ്ടിനെതിരായ ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ വിക്കറ്റ് നഷ്ടം. എട്ടു റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍‌സ്റ്റോ പിടിച്ചാണ് പുറത്തായത്.

354 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ, ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 112/ 1 എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ (59), ചേതേശ്വർ പൂജാര (40) എന്നിവരാണ് ക്രീസിൽ.ഇന്ത്യ ഇപ്പോഴും 242 റൺസ് പിന്നിലാണ്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

നേരത്തെ 423-8 എന്ന സ്‌കോറില്‍ മൂന്നാം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 432 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ഓവര്‍ടണെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റോബിന്‍സണെ ബുമ്ര ബൗള്‍ഡാക്കി. ഇന്ത്യക്കായി ഷമി നാലും ജഡേജ, ബുമ്ര, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ 22 ഓവര്‍ എറിഞ്ഞ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

Story Highlights: India witnessed significant human rights violations in 2022


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement