ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും; മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കും.
തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also : കിറ്റെക്‌സില്‍ വീണ്ടും പരിശോധന
ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയത്. ഇത് ഇ-ടെണ്ടര്‍ വഴിയാണ് സംഭരിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.
Story Highlight: insulin products price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here