Advertisement

ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

August 27, 2021
1 minute Read
naushad passes away
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.

തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചക താത്പര്യം പകര്‍ന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിംഗ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഈ മാസം പന്ത്രണ്ടിന് മരിച്ചിരുന്നു.

Story Highlight: naushad passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement