കേരളത്തിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്നറിയാം. ഇന്നലെ രാത്രിയോടെയാണ് പേരുകള്‍ സംബന്ധിച്ച അന്തിമധാരണയായത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച പട്ടിക ഇന്ന് ഔദ്യോഗികമായ് പ്രഖ്യാപിക്കും
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: കെ.പി. ശ്രീകുമാര്‍, കോട്ടയം: ഫില്‍സണ്‍ മാത്യൂസ്, ഇടുക്കി: എസ്. അശോകന്‍, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍ എന്നിങ്ങനെയാണ് പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിക്കുക. അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒറ്റപേരിലേക്ക്് പട്ടിക എത്തിയത്. പട്ടിക ഇനിയും തര്‍ക്കത്തിന്റെ പേരില്‍ വൈകിക്കാന്‍ ആകില്ലെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിലപാടെടുത്തു. ഗ്രൂപ്പുപരിഗണനകള്‍ വേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും അവസാനം ഒത്തുതിര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി ഗ്രൂപ്പുകളുടെ നിര്‍ദേശവും പരിഗണിക്കുകയായിരുന്നു.
Story Highlight: new dcc presidents kerala