Advertisement

ക്വാറി കേസ് ; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു

August 27, 2021
Google News 2 minutes Read

ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ. ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തു.

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ ഹർജിയും നൽകി.

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.

Read Also : വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; തലപ്പാടിയിൽ ഏഴ് പേർ അറസ്റ്റിൽ

എന്നാൽ ഇപ്പോൾ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സർക്കാർ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.

Story Highlight: quarry mining supreme court stays high courts order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here