മലപ്പുറത്ത് ടാക്‌സി ഡ്രൈവര്‍ പുഴയിലേക്ക് ചാടിയതായി സംശയം
August 27, 2021
1 minute Read
മലപ്പുറം പൊന്നാനി കുണ്ടൂക്കടവ് പാലത്തിന് സമീപം ടാക്‌സി ഡ്രൈവര്‍ പുഴയിലേക്ക് ചാടിയതായി സംശയം. പൊന്നാനി സ്വദേശി രാജനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന നിലയിലാണ്.
പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. രണ്ടുവര്‍ഷം മുന്‍പ് രാജന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു.
Read Also : ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും; മന്ത്രി ജി ആര്‍ അനില്‍
ഇതേതുടര്‍ന്ന് നാളുകളായി രാജന്‍ മനോവിഷമത്തിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Story Highlight: suicide attempt-malappuram-ponnani-taxi driver
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement