കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വിഡി സതീശൻ

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിൻ്റെ അഭിപ്രായം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. നവോത്ഥാനനായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്‌ത് കൊടുക്കണമായിരുന്നു. സിപിഐഎമിൽ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്ന് പരിഹാസം. പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാൻ മന:സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയൻറെ നവോത്ഥാന പ്രസംഗം തട്ടിപ്പെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പറഞ്ഞു.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തെത്തി. പ്രസ്‌താവന ആധുനിക കേരളത്തിന് ചേരുന്നതല്ല, എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണം.ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.
Story Highlights: Fact check: Video Claims Electronic Voting Machines Have Been Banned