Advertisement

കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണം: വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്

August 28, 2021
Google News 2 minutes Read

കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട കുമണ്ണൂരിലാണ് വനിതാ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

ആദിച്ചൻ പറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധുവിനെ കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read Also : ചിന്നക്കനാല്‍ സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Story Highlight: wild elephant attacked women forest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here