Advertisement

ഡിസിസി പ്രസിഡന്റ് പട്ടികയിൽ പട്ടികജാതിക്കാർ വരാത്തതിന് കാരണം കൊടിക്കുന്നിൽ സുരേഷ്; വിമർശനവുമായി ദളിത് കോൺ.സംസ്ഥാന അധ്യക്ഷൻ

August 29, 2021
Google News 1 minute Read
Babu Prasad to 24

ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരെ വിമർശനവുമായി ദളിത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ കെ ഷാജു.10 ശതമാനം എസ് സി എസ് ടി പ്രാധിനിധ്യമെന്ന ഉറപ്പ് കെ സുധാകരൻ പാലിച്ചില്ലെന്ന് കെ കെ ഷാജു. ഡിസിസി പ്രസിഡന്റ് പട്ടികയിൽ പട്ടികജാതിക്കാർ വരാത്തതിന് കാരണം കൊടിക്കുന്നിൽ സുരേഷ്. കൊടിക്കുന്നിൽ സുരേഷ് പട്ടിക ജാതിക്കാർക്കായി അഭിപ്രായം പറയാത്തത് പ്രതിഷേധാർഹം.

പട്ടികയിൽ കടുത്ത പ്രതിഷേധം ഉയർത്തി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഡി.സി.സി. പട്ടിക സംസ്ഥാനത്ത് തയാറാക്കിയിരുന്നെങ്കിൽ മികച്ച പ്രസിഡന്റുമാരെ കണ്ടെത്താമായിരുന്നു. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ കൂടിയാലോചനകൾ ഉണ്ടായില്ല’, ഉമ്മൻ ചാണ്ടി പറഞ്ഞു.

പരസ്യ പ്രതികരണത്തിലൂടെ വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനും എതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും ഇന്നലെ താത്കാലികമായി സസ്‌പെൻറ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ തന്നെ ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനിൽകുമാറിൻറെ വിമർശനം. അനിൽ കുമാറിൻറെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ. ശിവദാസൻ നായരും നടത്തിയത്. കെ.പി.സി.സി. പ്രസിഡൻറിൻറേയും പ്രതിപക്ഷനേതാവിൻറെയും നാല് വർക്കിം​ഗ് പ്രസിഡൻറുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ലെന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരെയും സസ്‍പെൻറ് ചെയ്യുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here