ഡിസിസി പുന:സംഘടന; ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ

കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. നവോത്ഥാന ഡിസിസി പ്രസിഡൻ്റുമാർ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തിട്ട് കാര്യമില്ല.
ഒന്നര മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.
ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ല. കോൺഗ്രസിൻ്റെ വിവിധതലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Read Also : ഡി.സി.സി. പുന:സംഘടന; ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മറുപടിയുമായി വി.ഡി. സതീശൻ
അതേസമയം പരസ്യ പ്രതികരണത്തിനെതിരെ പാർട്ടി സ്വീകരിച്ച സസ്പെൻഷൻ നടപടികളയേും ആർ ചന്ദ്രശേഖരൻ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.
Story Highlight: intuc state president R Chandrasekharan against congress groups