ഡിസിസി പ്രസിഡന്റ് നിയമന രീതിയോട് അതൃപ്‌തിയെന്ന് കെ ബാബു എം എൽ എ

ഡിസിസി പ്രസിഡന്റ് നിയമന രീതിയോട് അതൃപ്‌തിയെന്ന് കെ ബാബു എം എൽ എ. ആരെയും പുറത്ത് നിർത്താനാവില്ല പാർട്ടിയിലേക്ക് കൊണ്ടുവരാണ് ശ്രമിക്കുന്നതെന്ന് കെ ബാബു. അതേസമയം ഡിസിസി പുന സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാക്കളും എത്തി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പട്ടികയിൽ അതൃപ്‌തി പ്രകടിപ്പിച്ചു.
അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഫലപ്രദമായ ചർച്ച നടന്നില്ലെന്നും തൻറെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമർശനം നടത്തിയതിന് നേതാക്കളെ സസ്പെൻറ് ചെയ്തതിലും ഉമ്മൻ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഡി.സി.സി. പട്ടിക സംബന്ധിച്ച് ചർച്ച നടക്കുമെന്ന വാഗ്ദാനം നടപ്പായില്ല, അതിനാലാണ് ഹൈക്കമാണ്ടിനെ സമീപിക്കേണ്ടി വന്നത്. സംസ്ഥാന തലത്തിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights:This man’s 94-yr-old grandmother kept a record of all the books she read since age 14