25
Sep 2021
Saturday

ഓഗസ്റ്റ് 29 ദേശീയ കായിക ദിനം; ഓർമകളിൽ ധ്യാൻചന്ദ്

National Sports day

ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്ക് കൊണ്ട് ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നത്.

തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്ന അതുല്യ പ്രതിഭയാണ് ധ്യാൻ ചന്ദ്. ആ കാലഘട്ടം ഇന്ത്യൻ ഹോക്കിയുടെ സുവർണകാലഘട്ടമായി കണക്കാക്കുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

ഇന്ത്യൻ രാഷ്ട്രപതി കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പരിശീലകർക്കുളള ദ്രോണാചാര്യ പുരസ്കാരം എന്നിവ ഈ ദിവസം സമ്മനിക്കും. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ദില്ലിയിലെ ദേശീയ സ്റ്റേഡിയത്തെ 2002 ൽ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. അദ്ദേഹം പഠിച്ചിരുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ഒരു ഹോസ്റ്റലിന് അദ്ദേഹത്തിൻ്റെ പേര് നൽകുകയുണ്ടായി. ധ്യാൻ ചന്ദിന്റെ സ്മരണയ്ക്കായി അനുസ്മരണ തപാൽ സ്റ്റാമ്പും ഒന്നാം ദിന കവറും കേന്ദ്രസർക്കാർ പുറത്തിറക്കി.

Read Also : ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി

രാജ്യത്ത് ഇത്തവണത്തെ കായിക ദിനം അഭിമാനകരം

കൊവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം കായിക മൈതാനങ്ങൾ പതിയെ ഉണർന്ന് വരുന്നതിനിടയിലും ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തവണത്തെ കായിക ദിനം രാജ്യം ആചരിക്കുന്നത്.

ഇന്ത്യ ചരിത്ര നേട്ടം കരസ്ഥമാക്കിയ ടോക്യോ ഒളിമ്പിക്സ് അവസാനിച്ച ദിവസങ്ങൾക്കുള്ളിൽ വരുന്ന ദേശീയ കായിക ദിനം. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിൽ നേടിയത്.

ഹോക്കി സ്റ്റിക്കിനുള്ളിൽ മായാജാലം ഒളിപ്പിച്ചുവച്ച ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്നതെന്നിരിക്കെ, 41 വർഷത്തിന് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് ഹോക്കിയിൽ ഒരു മെഡൽ നേടിയതും ഇത്തവണത്തെ ദേശീയ കായിക ദിനത്തിന് ധന്യത കൂട്ടുന്നു. ഇതാദ്യമായി ഒളിമ്പിക്സ് ഹോക്കിയുടെ സെമി ഫൈനലിലെത്തി വനിതാ ഹോക്കി ടീമും രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തി.

ഇപ്പോൾ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്‌സിലും ഇന്ത്യൻ തരണത്തണ് മികച്ച പ്രകടനമാണ് നടത്തുന്നത്.

കായിക രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മികച്ച പരിശീലനം നൽകാൻ കഴിഞ്ഞാൽ ആത്മ സമർപ്പണം കൊണ്ട് ഏത് പ്രതിസന്ധിയെയും മറികടക്കുന്ന നമ്മുടെ കായിക താരങ്ങളും ലോക നിലവാരത്തിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കുമെന്ന് തെളിയിച്ച ഒളിമ്പിക്സ് ആയിരുന്നു ഇത്തവണ ടോക്യോയിൽ കടന്ന് പോയത്.

Story Highlight: National Sports day

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top