Advertisement

48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണം; അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് ഡിജിപി

August 29, 2021
Google News 1 minute Read
police clearance within 48hours

പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി.

അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം നൽകണമെന്നും അപേക്ഷകളിൻമേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി.

Read Also : ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം

ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞു.

Story Highlight: police clearance within 48hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here