Advertisement

പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി; പി.ജെ. കുര്യനും ആൻറോ ആൻറണി എം.പി.ക്കുമെതിരെ പോസ്റ്ററുകൾ

August 29, 2021
Google News 1 minute Read
Poster protest in Pathanamthitta dcc

പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ കരിങ്കൊടി. പി.ജെ. കുര്യനും ആൻ്റോ ആൻ്റണി എം.പി.ക്കും പുതിയ ഡി.സി.സി. പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയെ ഒറ്റുകൊടുക്കാൻ എത്തിയ യൂദാസ് ആണ് ആൻറോ ആൻറണി. സതീഷ് സജീവ പ്രവർത്തകനല്ലെന്നും യു.ഡി.എഫ്. സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും പോസ്റ്ററിലുണ്ട്. സതീഷ് കൊച്ചുപറമ്പിൽ പി.ജെ. കുര്യന്റെ നോമിനിയാണെന്നും പോസ്റ്ററിൽ പറയുന്നു.

Read Also : ആലപ്പുഴ ഡി.സി.സി. സ്ഥാനത്തേക്ക് നിർദേശിച്ചത് രമേശ് ചെന്നിത്തല: ബി. ബാബു പ്രസാദ്

അതേസമയം ഡി.സി.സി. അധ്യക്ഷ പട്ടികയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇരിക്കുകയാണ് മുൻ എം.എൽ.എ. കെ ശിവദാസൻ നായർ. ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് ശിവദാസൻ നായരെ ഇന്നലെ സസ്പെൻറ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരസ്യമായി കടുത്ത അതൃപ്‍തി പ്രകടിപ്പിച്ചരിക്കുന്നത്.

Story Highlight: Poster protest in Pathanamthitta dcc office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here