Advertisement

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു; വിവിധയിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ

August 30, 2021
Google News 1 minute Read
Complete lockdown in Wayanad

വയനാട്​ ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആർ) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടിൽ, പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലെ 22 ഉം സുൽത്താൻ ബത്തേരിയിലെ 18 ഉം മാനന്തവാടിയിലെ 16 ഉം ഡിവിഷനുകളിലുമാണ് ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 16.74; 132 മരണം

അതേസമയം, കേരളത്തിൽ ഇന്ന് 19,622 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.

Story Highlight: Complete lockdown in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here