മലപ്പുറത്ത് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഖബറിന് പുറത്തെടുത്തു

പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ഖബറിന് പുറത്തെടുത്തു. മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ അബ്ദുൽ അസീസിൻ്റെ മൃതദേഹമാണ് പുറത്തെടുത്തത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ജൂലൈ 31 നാണ് ചേളാരി സ്വാദേശി അസീസിന്റെ മരണം. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം തിരൂരങ്ങാടി പൊലീസ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്. തിരൂർ സബ് കലക്ടർ സൂരജിന്റെ നേതൃത്വത്തിലായിരുന്നു നടപടി ക്രമങ്ങൾ. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി പിതാവിനെ അപായപ്പെടുത്തിയതായി സംശയമുണ്ടെന്ന് മകൻ ഷംസീർ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : അനന്യയുടെ മരണം ; പോസ്റ്റ് മോർട്ടത്തിന് പ്രത്യേക വിദഗ്‌ധ സംഘം
അസീസിന്റെ സഹോദരനും മകനുമെതിരെയാണ് കുടുംബത്തിന്റെ പരാതി. മരണ വിവരം മറച്ചുവെക്കാൻ ശ്രമമുണ്ടായെന്നും പരാതിയിലുണ്ട്.അസീസിന്റെ സ്വത്തുക്കൾ കുടുംബമറിയാതെ കൈമാറ്റം നടത്തിയെന്നും ആരോപണമുണ്ട്. ഇക്വാസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here