ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.
സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. 2,3,4 തിയതികളില്‍ പൊതുജനപങ്കാളിത്തത്തോടെ ക്ലാസ്മുറികള്‍ ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Read Also : പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സജ്ജം; യൂണിഫോം നിർബന്ധമില്ല: വി. ശിവൻകുട്ടി
www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ടൈംടേബിള്‍ അനുസരിച്ച് അതത് സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപ്പേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനാണ് മോഡല്‍ എക്സാം നടത്തുന്നത്. പരീക്ഷ എഴുതിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ തന്നെ അധ്യാപകരുമായി സംശയ നിവാരണം നടത്താം. ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.
Story Highlight: plus one model exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here