21
Sep 2021
Tuesday

ഇന്നത്തെ പ്രധാന വാർത്തകൾ (31-08-2021)

aug 31 news headlines

സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസ് നഷ്ടപ്പെടരുത്; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി (aug 31 news headlines)

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ അടച്ചു പൂട്ടിയതോടെ അധ്യയനം വഴിമുട്ടിയ വിദ്യാര്തഗികൾക്ക് വേണ്ടി ഹിക്കോത്തിയുടെ ഇടപെടൽ. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഇല്ലാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നത നേതാക്കള്‍ തന്നെ’; വിവാദങ്ങള്‍ക്കില്ലെന്ന് കെ. സുധാകരന്‍

പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിലെ പ്രതിസന്ധി ഘടകകക്ഷികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ നിയോഗിക്കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് രമേശ് ചെന്നിത്തലയെ നിയോഗിക്കുന്ന വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി. പ്രതിരോധത്തിൽ കേരളം തകർക്കുന്നത് കാണാൻ ചിലരും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം ഡെൽറ്റാ വകഭേദമെന്നും പാർട്ടി മുഖപത്ര ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ എംഡിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

പി.കെ.ശശി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ

ഷൊർണൂർ മുൻ എംഎൽഎ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. കോർപറേഷൻ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.

മൈസൂരു കൂട്ടബലാത്സംഗ കേസ് ; ഒളിവിലായിരുന്ന പ്രതി പിടിയിൽ

മൈസൂരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്.

Story Highlight: aug 31 news headlines

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top