കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; പരാതിയുമായി ബന്ധുക്കള്‍

കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയാണ് ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷ, ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്. സുനീഷയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. തന്നെ കൂട്ടിക്കൊണ്ടുപോകാണമെന്നവശ്യപ്പെട്ട് സുനീഷ സഹോദരനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖയും തെളിവായി പുറത്തു വന്നു.
ഈ മാസം അഞ്ചിന് സുനീഷയുടെ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആറാം തീയതി പൊലീസ് ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കി മടക്കി അയച്ചു. പിന്നീടാണ് ആത്മഹത്യ. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനീഷയുടെത് ആത്മഹത്യയാണെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും പ്രണയ വിവാഹം.
Story Highlight: kannur woman suicide
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!