ഡി.സി.സി. പട്ടിക; എല്ലാ നേതാക്കളുമായി ചർച്ച നടത്തി: കൊടിക്കുന്നിൽ സുരേഷ്

സംസ്ഥാനത്ത് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ്. ഡി.സി.സി. അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് എല്ലാ നേതാക്കളുമായും ചർച്ച നടത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഡി.സി.സി. പട്ടികയിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്നും. കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് പറഞ്ഞത് ഗൂഢ ലക്ഷ്യത്താലാണെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
Read Also : പി.കെ.ശശി കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പരസ്യമായി വിമർശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കിൽ ഹൈക്കമാന്റിന്റെ ഇടപെടൽ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Story Highlight: Kodikkunnil Suresh DCC list
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!