Advertisement

പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ തടയണകൾ പൊളിക്കാൻ ഉത്തരവ്

August 31, 2021
Google News 2 minutes Read
Order to break illegal detainees

പി.വി. അൻവർ എം.എൽ.എ.യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി. ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിക്കാൻ ഉത്തരവ്. നാല് തടയാനാണ് ഒരു മാസത്തിനകം പൊളിക്കണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ്. ഉത്തരവ് കളക്ടർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് പിന്നാലെ.

നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ച് നീക്കിയില്ലെങ്കിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് തടയണകൾ പൊളിച്ച് നീക്കണമെന്നും, അതിന് ചിലവാകുന്ന തുക പാർക്കിന്റെ ഉടമയിൽ നിന്ന് ഈടാക്കണമെന്നുമാണ് കളക്ടർ ഉത്തരവിട്ടിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ സ്വകാര്യ വ്യക്തി തടയാൻ നിർമിച്ചതായി ബോധ്യപ്പെട്ടതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ തടയണകൾ നിർമ്മിക്കുന്നത് അപകട സാധ്യതകൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : വിട്ടുവീഴ്ചയില്ല; കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് കർണാടക

സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാതെ കളക്ടർ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടർ വിചാരണ നടത്തി റിസോർട്ടിലെ തടയണകളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് തേടുകയുമായിരുന്നു. എന്നാൽ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാതെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് രാജൻ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Read Also : ആറ് ജില്ലകളിൽ ആർ.ടി.പി.സി.ആർ. പരിശോധന; പുതിയ കൊവിഡ് വകഭേദത്തിനെതിരെ മുൻകരുതലെടുത്ത് കേരളം; വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകൾകെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകൾ നിർമ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ഈ തടയണകൾക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്. ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി. അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പി.വി. അൻവറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരി വെക്കുകയായിരുന്നു.

Story Highlight: Order to break illegal detainees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here