Advertisement

നെടുമങ്ങാട്ടിൽ യുവാവ് കുത്തി പരുക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു

August 31, 2021
Google News 1 minute Read

നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരുക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. ഭര്‍ത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.

വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറിയണ് സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ചോളം കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.

Read Also : വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു; വിവിധയിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ

ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം നടന്നത്. ചികില്‍സയിലായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് പുലര്‍ച്ചെ പെണ്‍കുട്ടി മരണപ്പെട്ടത്. സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here