സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് അജിത തങ്കപ്പനെത്തി; തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം

തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം. വിവാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് നഗരസഭയില്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍ എത്തിയത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് അജിത തങ്കപ്പന് ഓഫിസില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. അജിത തങ്കപ്പനെ മുറിക്കുള്ളിലാക്കി പൊലീസ് സുരക്ഷാ വലയം തീര്‍ത്തു. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ പൊലീസ് സംരക്ഷണത്തില്‍ അജിത തങ്കപ്പന് പുറത്തിറങ്ങി. നഗസരഭാ സെക്രട്ടറിക്ക് നോട്ടിസ് നല്കാന് അധികാരമില്ലെന്നും സെക്രട്ടറി തനിക്ക് കീഴിലാണെന്നും അജിതാ തങ്കപ്പന് പ്രതികരിച്ചു.
Story Highlight: clash in thrikkakkara corporation
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!