Advertisement

അണികൾ വിട്ടുപോവില്ല; പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ

September 1, 2021
Google News 1 minute Read
congress a i groups

കോൺഗ്രസിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രത്യക്ഷ മീറ്റിങുകൾ വേണ്ടെന്ന തീരുമാനവുമായി എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. അണികൾ വിട്ടുപോവില്ലെന്നാണ് ഗ്രൂപ്പുകൾ കരുതുന്നത്. പാർട്ടി നടപടികൾ ഏകപക്ഷീയമാണെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഗ്രൂപ്പ് നേതാക്കൾക്കെതിരായ സൈബർ ആക്രമണങ്ങൾ ആരുടെയോ നിർദ്ദേശത്തിലാണെന്നും സംശയിക്കുന്നു.

അതേസമയം, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെ അപമാനിക്കുന്ന നേതാക്കൾക്കെതിരെ നടപടിയില്ല. എന്നാൽ, കെസി വേണുഗോപാലിനെതിരെയും ഔദ്യോഗിക പക്ഷത്തിനെതിരെയും വിമർശനം ഉന്നയിക്കുന്ന ആളുകൾക്കെതിരെ നടപടി വരികയും ചെയ്യുന്നു. ഇത് ഇരട്ടനീതിയാണെന്ന വിലയിരുത്തലും ഉണ്ട്. ഇത് ഹൈക്കമാൻഡിനെ അറിയിക്കും. ഇത് തുടരുകയാണെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉണ്ട്.

Story Highlight: congress a i groups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here