20
Sep 2021
Monday

രാജ്യത്ത് പുതിയ 41,965 കൊവിഡ് കേസുകള്‍; 460 മരണം

covid cases india

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 മരണങ്ങള്‍ ഇന്നലെ കൊവിഡ് മൂലം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,020 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

97.51ശതമാനമാണ് ഇന്ത്യയിലെ നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 33,964 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 3,78,181 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 1,33,18,718 പേര്‍ക്ക് ഇന്നലെ കൊവിഡ് വാക്‌സിനെടുത്തപ്പോള്‍ ആകെ വാക്‌സിന്‍ സ്വീകരിച്ചവുടെ എണ്ണം 65,41,13,508 ആയി.

അതേസമയം ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ പഠനം തുടങ്ങിയത്. 2020 മാര്‍ച്ചിലാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നത്.

Read Also : സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു

അതിനിടെ കേരളത്തില്‍ ഇന്നലെ 30,203 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്യ 115 മരണവും റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlight: covid cases india

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top