Advertisement

സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു

September 1, 2021
Google News 1 minute Read
gas cylinder price kerala

സംസ്ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിൻ്റെ ഇന്നത്തെ വില.

പാചകവാതക വില രണ്ടാഴ്ച മുൻപ് 25 രൂപ കൂടിയിരുന്നു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം മാത്രം 370 രൂപ വർധിച്ചു.

Read Also : കൊവിഡിൽ വഴിമുട്ടിയ സ്‌കൂൾ പാചക തൊഴിലാളികൾ; ട്വന്റിഫോർ പരമ്പര തുടരുന്നു

അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിനും പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 93.59 രൂപയും ഒരു ലിറ്റർ പെട്രോളിന്റെ വില 101.49 രൂപയുമാണ്.

Story Highlight: gas cylinder price kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here