മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവം; സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ

മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്നാണ് വിശദീകരണം. സസ്പെന്ഷന് കാലയളവ് അര്‍ഹതപ്പെട്ട ലീവായി പരിഗണിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ആറ്റിങ്ങലില്‍ മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയ്ക്ക് നേരെയായിരുന്നു നഗരസഭാ ജീവനക്കാരുടെ അതിക്രമം.അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതര്‍ കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായെങ്കിലും ആദ്യം നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക്ക് ഇസ്മയില്‍, ശുചീകരണ
തൊഴിലാളി ഷിബു എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
സസ്പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തിരിച്ചെടുക്കല്‍ നടപടി. സസ്പെന്‍ഡ് ചെയ്തവരുടേയും മറ്റ് ജീവനക്കാരുടേയും അപേക്ഷ പരിഗണിച്ച് കൗണ്‍സില്‍ ചേര്‍ന്നാണ് നഗരസഭ തീരുമാനം കൈക്കൊണ്ടത്.
Story Highlight: attingal corporation employeess
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!