ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മാറി കടന്നിരിക്കുന്നത്. അയർലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്.
Read Also : ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്
അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.
അതേസമയം, അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു പോർചുഗൽ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ താനാക്കി മാറ്റിയ ക്ലബിലേക്ക് തന്നെ അദ്ദേഹം മടങ്ങി എത്തിയിരിക്കുന്നു. ഇറ്റലിയിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ എത്തുന്നുവെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു.
Story Highlight: Christiano Ronaldo new records
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!