കെ. ടി ജലീല്‍ ഇ.ഡി ഓഫിസില്‍

മുന്‍മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍. പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മൊഴി നല്‍കാനായി എത്തിയതായാണ് വിവരം.
അല്‍പസമയം മുന്‍പാണ് കെ. ടി ജലീല്‍ ഇ. ഡി ഓഫിസില്‍ എത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് പുറമേ ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് പത്ത് കോടി ഒളിപ്പിച്ച സംഭവത്തിലും കെ. ടി ജലീല്‍ തെളിവുകള്‍ നല്‍കിയേക്കുമെന്നാണ് വിവരം.
എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നായിരുന്നു കെ. ടി ജലീലിന്റെ ആരോപണം. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നും ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന.
Story Highlight: k t jaleel in ed office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here