Advertisement

സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ

September 2, 2021
Google News 2 minutes Read

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് അന്ത്യശാസനവുമായി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്ന് കർശന നിർദേശം.

റിപ്പോർട്ട് നൽകിയില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടിയെന്ന് മുന്നറിയിപ്പ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയെന്ന് ദേശിയ മനുഷ്യാവകാശ കമ്മിഷൻ. നടപടി ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭാസ വകുപ്പും റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന്.

Read Also : വി ഡി സതീശൻ കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല ; കെ പി അനിൽ കുമാർ

Story Highlight: National Human Rights Commision Against State Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here